5ജി സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പും

ഡല്‍ഹി: ടെലികോം സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ഗൗതം അദാനി ഗ്രൂപ്പും പദ്ധതിയിടുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും, സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെലിനും അപ്രതീക്ഷിത വെല്ലുവിളിയുമായാണ് അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കാനൊരുങ്ങുന്നത്.

ജൂലായ് 26 നാണ് ഇന്ത്യയില്‍ 5ജി സ്‌പെക്ട്രം ലേലം നടക്കുന്നത്. ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി വെള്ളിയാഴ്ചയായിരുന്നു. ജിയോയും, എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ലേലത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നാലാമതായാണ് അദാനി ഗ്രൂപ്പും അപേക്ഷ നല്‍കിയിരിക്കുന്നത്. അടുത്തിടെ നാഷണല്‍ ലോങ് ഡിസ്റ്റന്‍സ്, ഇന്റര്‍നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം പുതിയ നീക്കത്തെ കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

Top