മുംബൈ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരിയും ഇനി അദാനി ഗ്രൂപ്പിന്

airport mumbai

മുംബൈ: മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. 50.5 ശതമാനം ഓഹരികളും ജി.വി.കെ ഗ്രൂപ്പില്‍ നിന്നും 23.5 ശതമാനം ഓഹരി വിവിധ ഗ്രൂപ്പുകളില്‍ നിന്നുമായാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇടപാടിനായി 15,000 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനവും സൗത്ത് ആഫ്രിക്കയിലെ എയര്‍പോര്‍ട്ട് കമ്പനിയ്ക്ക് 10 ശതമാനവും ബിഡ് വെസ്റ്റ് ഗ്രൂപ്പിന് 13.5 ശതമാനം ഓഹരികളുമാണുള്ളത്. ഇതോടെ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്റര്‍മാരായി അദാനി ഗ്രൂപ്പ് മാറി.

Top