സിമന്റ് വിപണിയിലേക്ക് അദാനി ഗ്രൂപ്പ്

അഹമ്മദാബാദ്: രാജ്യത്തെ മുന്‍നിര വ്യവസായികളില്‍ പ്രമുഖരായ അദാനി ഗ്രൂപ്പ് സിമന്റ് വ്യാപാരത്തിലേക്ക് കടക്കുന്നു. അദാനി എന്റര്‍പ്രൈസസിന് കീഴില്‍ പുതിയ ഉപകമ്പനി ഇതിനായി രൂപീകരിച്ചെന്ന് കമ്പനി സ്റ്റോക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

അദാനി സിമന്റ് ഇന്റസ്ട്രീസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ഓതറൈസ്ഡ് ഓഹരി മൂലധനം 10 ലക്ഷവും പെയ്ഡ് അപ് കാപിറ്റല്‍ അഞ്ച് ലക്ഷവുമാണ്.

ഗുജറാത്തിലാണ് പുതിയ കമ്പനിയുടെ ആസ്ഥാനമെന്ന് അദാനി എന്റര്‍പ്രൈസസ് റെഗുലേറ്ററി ഫയലിങില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദിലാണ് ആസ്ഥാനം. 2021 ജൂണ്‍ 11നാണ് കമ്പനി രൂപീകരിച്ചത്.

എല്ലാ തരം സിമന്റുകളുടെയും ഉല്‍പ്പാദനവും വിതരണവുമാണ് കമ്പനിയുടെ ലക്ഷ്യം. കമ്പനി ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ റെഗുലേറ്ററി ഫയലിങില്‍ ടേണ്‍ ഓവര്‍ ഇല്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സിമന്റ് ഉല്‍പ്പാദനത്തിലേക്ക് അദാനിയുടെ രംഗപ്രവേശം വിപണിയിലെ മത്സരം കടുപ്പിക്കുമെന്ന് ഉറപ്പാണ്.

 

Top