‘വിശ്വാസം തിരിച്ചുപിടിക്കണം’; വായ്പാ തിരിച്ചടവ് പൂർത്തിയാക്കിയതായി അദാനി ഗ്രൂപ്പ്

മുംബൈ : 21,874 കോടി രൂപയുടെ വായ്പാ തിരിച്ചടവ് പൂർത്തിയാക്കിയതായി അദാനി ഗ്രൂപ്പ്. അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് തകർന്ന നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് തിരിച്ചടവ്.

ഓഹരികൾ പണയം വച്ചെടുത്ത വായ്പകളും അംബുജ സിമന്റിനെ ഏറ്റെടുക്കുന്നതിനായി എടുത്ത വായ്പാ തുകയായ 17,742 കോടി രൂപയും തിരിച്ചടച്ചതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Top