Adani, Ambani knew-cash scrap-rajasthan bjp mla bhawani singh rajawat

രാജസ്ഥാന്‍: രാജ്യത്ത് അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കുന്ന വിവരം അംബാനിയും അദാനിയും നേരത്തേ അറിഞ്ഞിരുന്നുവെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ.

അദാനിക്കും അംബാനിക്കും മുന്നേ തന്നെ സൂചന നല്‍കിയിരുന്നു അവര്‍ അതിനനുസരിച്ചുള്ള സംവിധാനങ്ങളും ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു

കോട്ടയില്‍ നിന്നുള്ള നിയമസഭാംഗം ഭവാനി സിങാണ് സുപ്രധാനമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. നോട്ടുകള്‍ അസാധുവാക്കുന്നത് ബിജെപിയോട് അടുപ്പമുള്ള വ്യവസായ പ്രമുഖരും നേതാക്കളും നേരത്തേ അറിഞ്ഞിരുവെന്ന ആരോപണം നേരത്തേയും പുറത്തുവന്നിരുന്നു.

ഇതിനിടയിലാണ് ബിജെപിയെ വെട്ടിലാക്കി ഭരണകക്ഷി എം.എല്‍ .എ.യുടെ വെളിപ്പെടുത്തല്‍.

Top