ജയം രവിയുടെ ആക്ഷന്‍ ത്രില്ലര്‍ ‘അടങ്ക മറു’ ; ഡിസംബര്‍ 21ന് തീയേറ്ററുകളിലേക്ക്

യം രവിയെ നായകനാക്കി പുതുമുഖമായ കാര്‍ത്തിക്ക് തങ്കവേലു സംവിധാനം ചെയ്ത ‘അടങ്ക മറു’ റിലാസ് തിയതി പുറത്തുവിട്ടു. ചിത്രം ഡിസംബര്‍ 21 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. റാഷി ഖന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഹോം മൂവി മേക്കേഴ്‌സിന് വേണ്ടി സുജാതാ വിജയകുമാര്‍ നിര്‍മിച്ച ‘അടങ്ക മറു’ രമ്യാ മൂവീസാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പൊലീസ് ഓഫീസര്‍ കഥാപാത്രമാണ് ചിത്രത്തില്‍ ജയം രവിയുടെത്. ആദ്യന്തം ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്നു. ഉദ്വേഗഭരിതമായ സംഘട്ടന രംഗത്തോടു കൂടിയ ക്ലൈമാക്‌സ് രംഗം കാണികള്‍ക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘സ്റ്റണ്ട്’ ശിവയാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പൊന്‍വണ്ണന്‍, ബാബു ആന്റണി, സമ്പത്ത് രാജ്, മുനിഷ് കാന്ത്, അഴകം പെരുമാള്‍, മീരാ വാസുദേവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും , സാം സി.എസ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Top