ആസിഫിനൊപ്പം ഇനി മകനും സിനിമയിലേക്ക്; ആദം അലിയുമായുള്ള ഫോട്ടോ പങ്ക് വച്ച് താരം

യുവതാരം ആസിഫ് അലിയുടെ മകനും സിനിമയിലേക്ക്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ആസിഫിന്റെ മകനായ ആദം അലി അഭിനയ രംഗത്ത് എത്തുന്നത്. മകന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം ആസിഫ് തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ആസിഫിന്റെ മൂത്ത പുത്രനാണ് ആദം.

അലി ആഷിഖ് ഡി14 എന്റര്‍ടെയിന്റ്‌മെന്റ്‌സുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയെഴുതുന്നു. മുകേഷ്, ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. കാറ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍കുമാര്‍ അരവിന്ദും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് അണ്ടര്‍വേള്‍ഡ്.

Top