Adal innovation project includes 11 schools from kerala

ന്യൂഡല്‍ഹി: കേരളത്തിലെ 11 സ്‌കൂളുകള്‍ക്കൂടി ഉള്‍പ്പെടുത്തി ‘അടല്‍ ഇന്നവേഷന്‍ പദ്ധതി’.

2016 ഡിസംബര്‍ ഒന്നിന് നീതി ആയോഗ്‌ പ്രസിദ്ധീകരിച്ച പട്ടികയില്‍ 257 സ്‌കൂളുകളില്‍ കേരളത്തിലെ 18 സ്‌കൂളുകളാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 11 സ്‌കൂളുകള്‍ക്കൂടി ഉള്‍പ്പെടുത്തി അടല്‍ ടിങ്കറിങ് ലാബ് സ്ഥാപിക്കുന്ന കേരളത്തിലെ സ്‌കൂളുകളുടെ എണ്ണം 29 ആയി.

അടിസ്ഥാനസൗകര്യങ്ങള്‍ക്കായി പത്തു ലക്ഷം രൂപയും തുടര്‍ച്ചെലവുകള്‍ക്കായി അഞ്ചുവര്‍ഷത്തേക്ക് പത്ത് ലക്ഷം രൂപയും അങ്ങനെ ഓരോ സ്‌കൂളിനും 20 ലക്ഷം രൂപയാണ് സഹായം.

തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ ഗ്രാന്റിനായി പബ്ലിക് ഫിനാല്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി (www.pfms.nic.in) രജിസ്റ്റര്‍ ചെയ്യണം.

ഫണ്ടു ലഭിച്ച് ആറു മാസത്തിനകം ലാബ് സ്ഥാപിക്കണം.സ്‌കൂളുകളുടെ പ്രവൃത്തിസമയം കഴിഞ്ഞ് ലാബ് ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കുകയും പ്രവൃത്തിസമയത്ത് പ്രത്യേക പീരിയഡുകള്‍ നീക്കിവെച്ച് ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയുംവേണം.

രാജ്യത്ത് പത്തുലക്ഷം ശാസ്ത്രസാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട്‌ രണ്ടു ഘട്ടമായി 457 സ്‌കൂളുകളിലാണ് അടല്‍ ടിങ്കറിങ് ലാബ് സ്ഥാപിക്കുന്നത്. പുതുതായി 200 സ്‌കൂളുകളുടെ പട്ടികയാണ്‌ നീതി ആയോഗ് പുറത്തിറക്കിയത്‌.

രണ്ടാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട സ്‌കൂളുകള്‍

1. എ.ജെ. ജോണ്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്. ചാത്തങ്കോട്ടുനട, കോഴിക്കോട്.
2. അല്‍ ഹരമൈന്‍ ഇംഗ്ലീഷ് സ്‌കൂള്‍ പുതിയങ്ങാടി, കോഴിക്കോട്.
3. സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്, മലപ്പുറം.
4. ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ബേക്കല്‍, കാസര്‍കോട്.
5. ജി.വി.എച്ച്.എസ്.എസ്. കാരക്കുറിശ്ശി, പാലക്കാട്.
6. ജയ് റാണി പബ്ലിക് സ്‌കൂള്‍ തൊടുപുഴ, ഇടുക്കി.
7. കേന്ദ്രീയവിദ്യാലയ പാങ്ങോട്, തിരുവനന്തപുരം.
8. ലേക്ക്‌ഫോര്‍ഡ് സ്‌കൂള്‍ കാവനാട്, കൊല്ലം.
9. ലെകോള്‍ ചെമ്പക, തിരുവനന്തപുരം.
10. ഒസാനാം ഇ.എം.എച്ച്.എസ്.എസ്. കട്ടപ്പന, ഇടുക്കി.
11. ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജ്, കണ്ണൂര്‍

Top