ഇരട്ട ചങ്കല്ല, ഒറ്റചങ്കു പോലും പിണറായിക്ക് ഇല്ലെന്ന് തുറന്നടിച്ച് അഡ്വ. എസ് ജയശങ്കര്‍

23634829_2031267860438393_974107682_n

കൊച്ചി: അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ അധികാരത്തിലേറിയ ഇടതു സര്‍ക്കാറിന്റെ മേല്‍ ഹൈക്കോടതി ടാര്‍ ഒഴിക്കുകയാണ് ചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ എസ്.ജയശങ്കര്‍.

ന്യായീകരണ തൊഴിലാളികള്‍ ഇപ്പോള്‍ മാളത്തിലൊളിച്ചിരിക്കുകയാണ്.

ഇരട്ട ചങ്കന് ഒരു ചങ്കുമില്ലെന്ന് ഇതോടെ വ്യക്തമായതായും ജയശങ്കര്‍ പറഞ്ഞു.

സാമ്പത്തിക പിന്‍മ്പലം കൊണ്ടാണ് തോമസ് ചാണ്ടി ഇതുവരെ രാജിവെക്കാത്തത്. മുഖ്യമന്ത്രിയാണ് മുന്നണി തീരുമാനം പോലും പാലിക്കാതെ കായല്‍ രാജാവിനെ സംരക്ഷിക്കുന്നത്.

കോടതി പരാമര്‍ശം ഉണ്ടായിട്ട് ഇനിയും ചാണ്ടി രാജിവയ്ക്കുമെന്ന് താന്‍ കരുതുന്നില്ല. ഗസ്റ്റില്‍ വിജ്ഞാപനം വന്നാല്‍ മാത്രമേ താന്‍ വിശ്വസിക്കൂവെന്നും ജയശങ്കര്‍ പറഞ്ഞു.

തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ശക്തമായി രംഗത്തു വന്ന പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിന്റെ പ്രതികരണം.Related posts

Back to top