കാവേരി തിരിച്ചെത്തുന്നു; ഇത്തവണത്തെ വരവ് നടിയായിട്ടല്ല, സംവിധായികയായി

മ്മാനം കിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് കാവേരി. ബാലതാരമായിട്ടായിരുന്നു കാവേരിയുടെ അരങ്ങേറ്റം. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും കാവേരി അഭിനയിച്ചു. പിന്നീട് സിനിമയില്‍ നിന്നും താരം ഇടവേള എടുക്കുകയായരുന്നു. ഇപ്പോഴിതാ താരം വീണ്ടും തിരിച്ചുവരവിനൊരുങ്ങിയിരിക്കുകയാണ്. നടിയായിട്ടല്ല, സംവിധായിക ആയിട്ടാണ് ഇത്തവണത്തെ വരവ്.

തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലും ബാലതാരമായി കാവേരി അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവന്‍ മണിയുടെ നായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Top