ചുവന്ന സാരിയില്‍ തിളങ്ങി അനുപമ പരമേശ്വരന്‍; തരംഗമായി ചിത്രങ്ങള്‍

പ്രേമം, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളിലാണ് താരം കൂടുതലും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ഇപ്പോള്‍ താരത്തിന്റെ ചുവന്ന സാരിയില്‍ തിളങ്ങി നില്‍ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഏറ്റവും പുതിയ മോഡലിങ് ചിത്രങ്ങള്‍ ഇതിനകം തന്നെ തരംഗമാവുകയാണ്. ചിത്രങ്ങള്‍ പങ്കുവച്ചയുടന്‍ തന്നെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ചുവന്ന സാരിയില്‍ എത്തിയ താരത്തിന് മോഡലിങ്ങിനു ചേരുന്ന ശരീരമാണെന്നും രാജ്ഞിയെപ്പോലെയുണ്ടെന്നുമെല്ലാമാണ് ആരാധകകുടെ കമന്റുകള്‍.

തെലുങ്ക് സിനിമയില്‍ സജീവമായ താരം തമിഴ് ചിത്രം രാക്ഷസന്റെ തെലുങ്ക് റീമേക്ക് രാക്ഷസുഡുവിലാണ് അവസാനമായി അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകയായും അനുപമ പ്രവര്‍ത്തിക്കുന്നുണ്ട്.

Top