നടിയെ ആക്രമിച്ച സംഭവം, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

POLICE

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ആഭ്യന്തര വകുപ്പിൻ്റെ നിർദ്ദേശം. അന്വേഷണം ശരിയായ ദിശയിലല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നിർദ്ദേശം.

കാസർഗോട്ടെ അന്വേഷണ സംഘം പ്രതിയെ സഹായിച്ചു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. കേസിൻ്റെ മേൽനോട്ട ചുമതലയുള്ള എഡിജിപിയോട് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Top