നടി വരലക്ഷ്മി ശരത്കുമാർ വിവാ​ഹിതയാവുന്നു; വരൻ നിക്കോളായ് സച്ച്ദേവ്

തെന്നിന്ത്യൻ താരസുന്ദരി വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. വെള്ളിയാഴ്ച മുംബൈയിൽ വച്ച് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ക്രീം കസവുസാരിയിൽ അതിസുന്ദരിയായിരുന്നു വരലക്ഷ്മി. ​ഗോൾഡൻ വർക്കിലുള്ള ഹൈനെക്ക് ബ്ലൈസാണ് സാരിക്കൊപ്പം താരം അണിഞ്ഞിരുന്നത്. വെള്ള മുണ്ടും ഷർട്ടുമായിരുന്നു നിക്കോളായ് സച്ച്ദേവിന്റെ വേഷം. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്. നടൻ ശരത്‌കുമാറിൻ്റെ ആദ്യ ഭാ​ര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്‍ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്.

Top