ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവ സേനയിൽ ചേർന്നു

മുംബൈ : ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവ സേനയിൽ ചേർന്നു. അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലായിരുന്നു ഊർമിള പാർട്ടി അം​ഗത്വം സ്വീകരിച്ചത്.  നിയമസഭാ കൗണ്‍സിലിലേക്ക് ശിവസേന ഊര്‍മിളയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.

ഊർമിള കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചത് കഴിഞ്ഞ വർഷം മാർച്ച് 27ന് ആയിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും ഊർമിള മത്സരിച്ചു. ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാൽ ഷെട്ടിക്കെതിരെയായിരുന്നു ഊർമിള മത്സരിച്ചത്. എന്നാൽ പാർട്ടിയിൽ ചേർന്ന് 167 ദിവസത്തിനകം ഊർമിള കോൺ​ഗ്രസ്ര് അം​ഗത്വം രാജിവച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ വിമര്‍ശിച്ചാണ് അവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്. ഇതിന് പിന്നാലെയാണ് ശിവസേനയിലേക്കുള്ള രം​ഗപ്രവേശം.

Top