തെന്നിന്ത്യന്‍ സിനിമ – സീരിയല്‍ നടി ഉമ മഹേശ്വരി അന്തരിച്ചു

ചെന്നൈ: സിനിമ – സീരിയല്‍ നടി ഉമ മഹേശ്വരി (40) അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. മലയാളമുള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഉമ, തമിഴ് സീരിയലായ മെട്ടി ഒലിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയായത്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അതു ചികിത്സിച്ചു ഭേദമാക്കി. അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിക്കുകയും ചികിത്സ തേടുകയും ചെയ്തായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സഹപ്രവര്‍ത്തകരായ താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളില്‍ നടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കുറിപ്പുകള്‍ പങ്കുവച്ചു. വെറ്ററിനറി ഡോക്ടറായ മുരുഗന്‍ ആണ് ഭര്‍ത്താവ്.

Top