തൃഷയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘പരമപാധം വിളയാട്ട്’ റിലീസ് 31ന്

തെന്നിന്ത്യയിലെ പ്രിയങ്കരിയായ നടിയാണ് തൃഷ. താരത്തിന്റെ പുതിയ ചിത്രമാണ് ‘പരമപാധം വിളയാട്ട്’. ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രം 31ന് റിലീസ് ചെയ്യുമെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

ചിത്രത്തില്‍ അന്ധയും ബധിരയുമായ ഒരു കുട്ടിയുടെ അമ്മയായാണ് തൃഷ അഭിനയിക്കുന്നത്. ഡോക്ടറുടെ വേഷമാണ് തൃഷയ്ക്ക്. ചിത്രത്തില്‍ സ്റ്റണ്ട് രംഗങ്ങളും തൃഷ ചെയ്യുന്നുണ്ട്. കെ തിരുജ്ഞ്‌നാനം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് അമ്രേഷ് ഗണേഷ് ആണ്. ആര്‍ ഡി രാജശേഖര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.വെല രാമമൂര്‍ത്തി, നന്ദ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

Top