മമ്മൂട്ടി പോലും എന്നെ അറിയുന്നത് തേപ്പുകാരിയെന്നാണ്

ട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ സ്വാസികയെ ആരും മറക്കില്ല. അത്രയധികം സ്വീകാര്യതയാണ് നീതു എന്ന കഥാപാത്രം സ്വാസികയ്ക്ക് നേടിക്കൊടുത്തത്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പോലും തന്നെ തേപ്പുകാരിയെന്ന പേരിലാണ് തിരിച്ചറിയുന്നതെന്ന് സ്വാസിക പറയുന്നു.

‘മമ്മൂക്ക എത്തിയ ഒരു പരിപാടിയുടെ ഇടയില്‍ ഒരു ചോദ്യം ചോദിക്കാന്‍ വേണ്ടി എഴുന്നേറ്റുനിന്നു. എളിമയോടെ എന്റെ പേര് സ്വാസിക എന്നാണ്. ഞാന്‍ സീതയെന്ന സീരിയല്‍ ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞു. അപ്പോള്‍ തന്നെ മമ്മൂക്ക തനിക്ക് സ്വാസിക എന്നല്ലല്ലോ തേപ്പുകാരി എന്ന പേരു കൂടെയില്ലേ എന്നു ചോദിച്ചു. ഞാന്‍ വാ പൊളിച്ചു നോക്കിനിന്നു പോയി. കൂടെയുണ്ടായിരുന്നു സീരിയല്‍ താരങ്ങളൊക്കെ മമ്മൂക്ക നിന്നെ തിരിച്ചറിഞ്ഞു എന്നു പറഞ്ഞ് പിന്നെ ആകെ ബഹളമായി. എന്റെ കണ്ണില്‍ നിന്നൊക്കെ വെള്ളം വന്നു, സന്തോഷം കൊണ്ട്. പിന്നെ ഇടയ്ക്ക് മെസേജ് ചെയ്യുമ്പോഴെല്ലാം തേപ്പുകാരി സുഖമല്ലേയെന്നു ചോദിക്കാറുണ്ടെന്നും സ്വാസിക പറയുന്നു. കൂട്ടത്തില്‍ മോഹന്‍ലാലും തന്റെ നൃത്തത്തെക്കുറിച്ച് അഭിപ്രായം പറയാറുണ്ടെന്നും താരം പറഞ്ഞു.

Top