ചുവപ്പ് മസ്താനി വേഷത്തില്‍ തിളങ്ങി സ്വാസിക; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ലയാള സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് സ്വാസിക. സീത എന്ന പരമ്പരയിലൂടെ സ്വാസിക മലയാളികളുടെ മനസ്സില്‍ വളരെപ്പെട്ടന്നു തന്നെ സ്ഥാനം പിടിക്കുകയും ചെയ്തു. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് അതി സുന്ദരിയായ ഫോട്ടോ ആണ് താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മസ്താനി വേഷത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.

ഒട്ടേറെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകള്‍ക്കും ചുവപ്പിന്റെ തണലുണ്ടാകും എന്ന കുറിപ്പും താരം ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

Top