ട്രെയിനര്‍ അടുത്ത സുഹൃത്തായാല്‍ ഇതാണ് ഗുണം; വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് താരം

യസൂര്യ നായകനായിട്ടെത്തിയ സു സു സുധി വാത്മീകം എന്ന സിനിമയിലൂടെ ശ്രേദ്ധയമായ നടിയാണ് ശിവദ. ഇപ്പോള്‍ ഫിറ്റ്നസ് നിലനിര്‍ത്തുന്നതിന് വേണ്ടി കഠിനമായ വ്യായമങ്ങളാണ് താരം ചെയ്ത് കൊണ്ടിരിക്കുന്നത്. വര്‍ക്കൗട്ട് ചെയ്യുന്ന ഏറ്റവും പുതിയ വീഡിയോയാണ് താരം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

ജിമ്മില്‍ ശിവദയുടെ കുഞ്ഞും കൂടെ ഉണ്ടായിരുന്നു. ജിമ്മിലെ ട്രെയിനാണ് കുഞ്ഞിനെ കൈയില്‍ പിടിച്ചിരുന്നത്. ട്രെയിനര്‍ അടുത്ത സുഹൃത്തായാല്‍ ഇതാണ് ഗുണമെന്ന് പറഞ്ഞാണ് ശിവദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇക്കൊല്ലത്തെ ഓണത്തിന് ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിട്ടാണ് താനൊരു അമ്മയായ കാര്യം ശിവദ പറയുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ശിവദയ്ക്കാരു കുഞ്ഞ് പിറന്നത്. പ്രസവത്തിന് വേണ്ടി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത നടി വീണ്ടും സജീവമാവുകയാണ്. വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതിന് സൗന്ദര്യം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

https://www.instagram.com/p/B4oTpD0HgXh/?utm_source=ig_web_copy_link

https://www.instagram.com/p/B41TfxVHDjs/?utm_source=ig_web_copy_link

Top