ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി; രാത്രി മുംബൈയില്‍ എത്തിക്കും

ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ട് വരാനായി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. സോനാപൂരില്‍ എംബാം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം വിമാനത്താവളത്തിലേക്ക് കൊണ്ട് പോയത്. മുകേഷ് അംബാനിയുടെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലായിരിക്കും മൃദദേഹം ഇന്ത്യയിലേക്ക് കൊണ്ട് വരിക.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മും​ബൈ​യി​ല്‍ ന​ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ന​ട​ക്കും. അ​ന്ധേ​രി സെ​ലി​ബ്രേ​ഷ​ന്‍ സ്പോ​ര്‍​ട്സ് ക്ല​ബി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നുവ​യ്ക്കും.

ഇതിനിടെ ശ്രീ​ദേ​വി​യു​ടേ​ത് അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന് ദു​ബാ​യ് പോ​ലീ​സ് വ്യക്തമാക്കി. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും പ​രാ​തി ല​ഭി​ച്ചാ​ല്‍ വീ​ണ്ടും അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു യാ​ദൃ​ച്ഛി​ക​മാ​യ മു​ങ്ങി​മ​ര​ണ​മെ​ന്നാ​ണ് ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നത്. അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ബാ​ത്ത് ട​ബി​ലെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

Top