നടി കീര്‍ത്തിയെ കണ്ടാല്‍ രോഗിയെ പോലെ; പരിഹസിച്ച് ശ്രീറെഡ്ഡി

ടി കീര്‍ത്തി സുരേഷിനെതിരെ പരിഹസിച്ച് ടോളിവുഡ് നായിക ശ്രീറെഡ്ഡി. ശരീരഭാരം കുറച്ച കീര്‍ത്തിയെ കണ്ടാല്‍ രോഗിയെപോലെ ഉണ്ടെന്നായിരുന്നു ശ്രീറെഡ്ഡിയുടെ പരിഹാസം.ഒരേ വിമാനത്തില്‍ യാത്രചെയ്യുകയായിരുന്ന കീര്‍ത്തി സുരേഷിനെ തനിക്കും വിമാനത്തിലുണ്ടായിരുന്ന മറ്റ് ആളുകള്‍ക്കും മനസ്സിലായില്ലെന്നാണ് നടിയുടെ പോസ്റ്റ്.

‘ഞങ്ങള്‍ ഒരേ വിമാനത്തിലായിരുന്നു. എനിക്കവരെ മനസ്സിലായില്ല. വിമാനത്തിലുണ്ടായിരുന്നവരും എനിക്കൊപ്പം സെല്‍ഫിയെടുത്ത് മടങ്ങി. പക്ഷേ, ഞാനടക്കം കീര്‍ത്തിയെ ആരും തിരിച്ചറിഞ്ഞില്ല. ശരീരഭാരം കുറച്ചതിനുശേഷം ഒരു രോഗിയെപ്പോലെയിരിക്കുന്നു കീര്‍ത്തി. സത്യത്തില്‍ മഹാനടി ഒരു സംവിധായകന്റെ സിനിമയാണ്. സംവിധായകന്‍ പഠിപ്പിച്ചതിന്റെ ഫലമാണ് ആ ചിത്രം. കീര്‍ത്തിയുടെ കഴിവല്ല. അതേസമയം സായ്പല്ലവി സൂപ്പറാണ്’. -ശ്രീറെഡ്ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അടുത്തിടെ സൂര്യയുടെ എന്‍ജികെ എന്ന ചിത്രം കണ്ട് സായി പല്ലവിയെ അഭിനന്ദിച്ച് ശ്രീറെഡ്ഡി രംഗത്ത് വന്നിരുന്നു.സായി പല്ലവിയുടേത് മികച്ച പ്രകടനമാണെന്നും പറഞ്ഞ ശ്രീറെഡ്ഡി ചിത്രത്തിലെ മറ്റൊരു നായികയായ രാകുല്‍ പ്രീത് സിങിനെ വിമര്‍ശിച്ചു. രാകുല്‍ പ്രീതിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നുവെന്നും മോശം പ്രകടനമായിരുന്നു നടി കാഴ്ചവെച്ചതെന്നുമായിരുന്നു ശ്രീ റെഡ്ഡി പറഞ്ഞത്.

Top