ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി നടി ശിവദ

രോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധകൊടുക്കുന്ന നടിയാണ് ശിവദ. യോഗയും ഫിറ്റ്നസും ശിവദയുടെ  ജീവിത്തിന്റെ തന്നെ  ഒരു ഭാഗമാണ്. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ഫിറ്റ്നസ് ടിപ്പുകൾ പങ്കുവയ്ക്കുന്നതിനൊപ്പം തന്നെ മറ്റുള്ളവരെ ഫിറ്റ്നസ് ലോകത്തേക്കു കൂട്ടിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും ശിവദ നടത്താറുണ്ട്.

“ദിവസവും ഒരു മണിക്കൂർ യോഗയ്ക്കായി മാറ്റിവയ്ക്കും. ആഹാരത്തിൽ കുറച്ചു നിയന്ത്രണമൊക്കെയുണ്ടെന്നേ ഉള്ളു. മധുരം അധികം കഴിക്കാറില്ല. രാത്രി 7 നു മുൻപ് ഡിന്നർ കഴിക്കും. നന്നായി വെള്ളം കുടിക്കും. ഇതൊക്കെയാണ് എന്റെ ഡയറ്റിങ് എന്നു പറയാം. എല്ലാവരും പറയുന്ന പോലെ അത്ര വലിയ ഡയറ്റൊന്നും പരീക്ഷിക്കുന്ന ആളല്ല ഞാൻ. യോഗയും ഡാൻസുമാണ് എന്റെ ശരീരം ഫിറ്റ് ആക്കി നിൽത്തുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നത് പണ്ടു മുതലേ കുറവാണ്.

Top