നടി ശ്രാവണിയുടെ ആത്മഹത്യ; സിനിമ നിർമ്മാതാവ് അറസ്റ്റിൽ

ഹൈദരാബാദ് : തെലുഗ് സീരിയൽ താരം ശ്രാവണി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖ തെലുഗ് സിനിമ നിർമ്മാതാവ് അറസ്റ്റിൽ. നിർമ്മാതാവ് അശോക് റെ​ഡ്ഡിയാണ് അറസ്റ്റിലായിരിക്കുന്നത്. ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് ബു​ധ​നാ​ഴ്ചയാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സെ​പ്റ്റം​ബ​ര്‍ എ​ട്ടി​നാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ മ​ധു​ര ന​ഗ​റി​ലെ അ​പ്പാ​ര്‍​ട്ട്ന്‍റി​ന്‍റെ കു​ളി​മു​റി​യി​ല്‍ ശ്രാ​വ​ണി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ല്‍ മൂ​ന്നാം പ്ര​തി​യാ​ണ് അ​ശോ​ക് റെ​ഡ്ഡി. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​നു മു​ന്പി​ല്‍ കീഴടങ്ങി .

ആ​ര്‍​എ​ക്സ് 100 എ​ന്ന സി​നി​മ​യു​ടെ  ​നിർമ്മാതാവാണ് ​ അ​ശോ​ക് റെ​ഡ്ഡി. സാ​യ് കൃ​ഷ്ണ റെ​ഡ്ഡി, ദേ​വ​രാ​ജ് റെ​ഡ്ഡി എ​ന്നീ ര​ണ്ടു പേ​ര്‍​ക്കെ​തി​രെ​യും ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Top