സ്വര്‍ണ്ണക്കടത്തിന് പ്രേരിപ്പിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവമോഡല്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം സ്വര്‍ണക്കടത്തിന് നിര്‍ബന്ധിച്ചിരുന്നതായി യുവ മോഡലിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണ്ണക്കടത്ത് വാഹനങ്ങള്‍ക്ക് എസ്‌കോട്ട് പോകാന്‍ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടുവെന്നാണ് മോഡലിന്റെ വെളിപ്പെടുത്തല്‍.

ഷൂട്ടിംഗിന് എന്ന് പറഞ്ഞ് പാലക്കാട്ടേക്ക് വിളിച്ച് വരുത്തിയ ശേഷം തട്ടിപ്പ് സംഘം തന്നെ തടവില്‍ പാര്‍പ്പിച്ചുവെന്നും യുവ മോഡല്‍ ആരോപിച്ചു. മര്യാദയ്ക്ക് ഭക്ഷണം പോലും നല്‍കിയില്ല. താനടക്കം എട്ട് കുട്ടികളാണുണ്ടായിരുന്നതെന്നും അവര്‍ പറയുന്നു.

സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.മാര്‍ച്ച് മാസത്തിലാണ് സംഭവം നടന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ സുഹൃത്ത് വഴി കൊച്ചി നോര്‍ത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെന്നും മോഡല്‍ പറയുന്നു.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്ത വാര്‍ത്തയും പ്രതികളുടെ ചിത്രങ്ങളും പുറത്തുവന്നതോടെയാണ് തട്ടിപ്പിനിരയായ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തിയത്.

Top