ബോളിവുഡ് നടി ഷബാന അസ്മിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

മുംബൈ: ബോളിവുഡ് നടി ഷബാന അസ്മിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.

കലാപൂർ ടോൾ പ്ലാസയിൽ വച്ച് ശബാന സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശബാനയെ പൻവേലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് ജാവേദ് അക്തറും ശബാനക്കൊപ്പം കാറിലുണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണ്.

Top