മമ്മൂട്ടിയോടൊപ്പം 47 സിനിമകളില്‍ അഭിനയിച്ചു, ഇത് അപൂര്‍വമായിരിക്കും; സീമ

ലയാളസിനിമയിലെ സൂപ്പര്‍നായികയായിരുന്നു സീമ. മലയാളത്തിലെ തലതൊട്ടപ്പന്മാരായ പ്രേംനസീര്‍ മുതല്‍ അക്കാലത്തെ താരരാജാക്കന്മാരുടെയെല്ലാം നായികയായിരുന്ന സീമ അഭിനയിച്ചിട്ടുണ്ട്. ജയനോടൊപ്പമാണ് സീമ ഏറ്റവുമധികം അഭിനയിച്ചത്. പിന്നീട് മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു. അടിയൊഴുക്കുകള്‍, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, ആള്‍ക്കുട്ടത്തില്‍ തനിയെ, ആവനാഴി, മഹായാനം, അതിരാത്രം, കരിമ്പിന്‍പൂവിനക്കരെ തുടങ്ങിയ എത്രയോ ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു.

എന്നാല്‍ താന്‍ ജീവിതത്തില്‍ ആദ്യമായി മമ്മൂട്ടിയെ കണ്ട സന്ദര്‍ഭത്തെ കുറിച്ച് പറയുകയാണ് സീമ. സ്‌ഫോടനത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. വലിയ ഭാവത്തിലാണ് ആളിന്റെ ഇരിപ്പ്. ഞാന്‍ അടുത്തേക്ക് ചെന്നു. ഞാന്‍ സീമ. ഈ അഹങ്കാരം ഇഷ്ടമാണ് കീപ്പ് ഇറ്റ് അപ്. ഇതാണ് മമ്മൂട്ടിയുമായുള്ള ആദ്യ സംഭാഷണം.

വിവാഹം കഴിഞ്ഞ് പിറ്റേ വര്‍ഷം മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ശശിയേട്ടന്‍ (ഐ.വി ശശി) എന്നെ വിളിച്ചു. എനിക്ക് ആളിനെ അറിയാമെന്നും നല്ല കഴിവുണ്ടെന്നും പറഞ്ഞു. മമ്മൂട്ടിയോടൊപ്പം 47 സിനിമകളില്‍ അഭിനയിച്ചു. ഇത് അപൂര്‍വമായിരിക്കും.

Top