കോവിഡ് അതിജീവനകാലം പ്രേക്ഷകർക്കായി പങ്കുവെച്ച് നടി സീമ ജി നായർ

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞതും അതിൽ നിന്ന് അതിജീവിച്ചതുമായ കഥ വെളിപ്പെടുത്തി സിനിമ -സീരിയൽ നടി സീമ ജി നായർ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ കഴിഞ്ഞ ദിവസങ്ങളെ ഓർത്തെടുത്തത്. കഴിഞ്ഞ കുറെ നാളുകളായി മനസ്സില്‍ കൊണ്ടു നടന്നിരുന്ന എന്റെ മനസ്സിനെ തകര്‍ത്തെറിഞ്ഞ കുറെ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും പുറത്തു കടക്കാന്‍ എനിക്കു പറ്റിയിരുന്നില്ല. തോല്‍പ്പാവക്കൂത്തു പോലെ ഞാന്‍ ആടിക്കൊണ്ടേ ഇരുന്നു. നെഞ്ചില്‍ ആണിയടിച്ചു കയറ്റിയ പല അനുഭവങ്ങള്‍ ഉണ്ടായി.

ഇപ്പോള്‍ ഞാന്‍ എല്ലാം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ 13-ാം നമ്പര്‍ മുറിയില്‍ ഇറക്കി വെയ്ക്കുകയാണ്. അങ്ങനെ ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് . ഒരുപാടു പേര്‍ക്ക് ജീവന്‍ തിരിച്ചുനല്‍കിയ ഒരുപാടു നന്മയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്ള എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് നന്ദിയെന്നും സീമ ജി നായര്‍ പറയുന്നു.

https://www.facebook.com/536931199752039/posts/3059085720869895/

 

സിനിമ സീരിയൽ മേഖലയിലുള്ളവരും, പ്രേക്ഷകരുമെല്ലാം സീമക്ക് ആശ്വാസവാക്കുകളും, ആശംസകളും, കമന്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്.

 

Top