‘സ്ത്രീകളുടെ വികാരം മാനിച്ച് പ്രവര്‍ത്തിച്ച പൊലീസിന് വലിയ നമസ്‌കാരം’: നടി ശാരദ

തിരുവനന്തപുരം: തെലുങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ തൊളുത്തി കൊന്ന കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. പ്രശംസയ്‌ക്കൊപ്പം വിമര്‍ശനങ്ങളും തെലങ്കാന പൊലീസ് നടപടിയ്‌ക്കെതിരെ ഉയരുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം ആള്‍ക്കാരും പൊലീസ് നടപടിയെ അനുകൂലിച്ചാണ് രംഗത്ത് വരുന്നത്.

ഇപ്പോഴിതാ ദിശാ കൊലക്കേസിലെ പ്രതികളെ കൊലപ്പെടുത്തിയ പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന അഭിനേത്രി ശാരദ. പൊലീസ് നടപടി തികച്ചും ശരിയാണ്.കയ്യോടെ പിടികൂടിയ പ്രതികളാണ് അവര്‍. അവര്‍ തന്നെയാണ് ബലാത്സംഗം ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാമെന്നും അവര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ക്രൂരത ചെയ്യുന്നവരെ ഒരു ദിവസം പോലും സര്‍ക്കാര്‍ ചെലവില്‍ തീറ്റിപ്പോറ്റരുത്. അവരെ ജയിലിലിട്ട് ഭക്ഷണം നല്‍കിയാല്‍ അത് ജനങ്ങളുടെ പണമാണ്. നമ്മള്‍ കൊടുക്കുന്ന നികുതിപ്പണമാണ്.സ്ത്രീകളുടെ വികാരം മാനിച്ച് പ്രവര്‍ത്തിച്ച പൊലീസിന് വലിയ നമസ്‌കാരമെന്നും ശാരദ പറഞ്ഞു.

Top