നടി സമീറ റെഡ്ഡി കൊവിഡ് മുക്തയായി

ഹെദരാബാദ്: താനും കുടുംബവും കൊവിഡില്‍ നിന്ന് മുകതരായെന്ന് നടി സമീറ റെഡ്ഡി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സമീറ ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. സമീറ, ഭര്‍ത്താവ് അക്ഷയ് വര്‍ദെ, രണട് മക്കള്‍ എന്നിവര്‍ക്കാണ് ഏപ്രിലില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

പെട്ടന്ന് സുഖം പ്രാപിക്കാന്‍ തന്നെ യോഗ സഹായിച്ചെന്നും സമീറ റെഡ്ഡി പോസ്റ്റില്‍ പറയുന്നു. ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എല്ലാവരോടും ശാരീരിക ക്ഷമത കൂട്ടാനുള്ള വ്യായാമങ്ങള്‍ ചെയ്യണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും സമീറ പറഞ്ഞു.

 

Top