നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി; ദിലീപിനെതിരെ പരാതി നല്‍കുമെന്ന് സൂചന

dileep

തൃശൂര്‍: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തി.

കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ കത്തിന്റേയും ഫോണ്‍വിളികളുടെയും അടിസ്ഥാനത്തിലാണിത്. സിനിമാ രംഗത്ത് നടി നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് മൊഴി നല്‍കിയതായാണ് സൂചന.

അതേസമയം, ഒരു സ്വകാര്യ ചാനലില്‍ നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നുമുള്ള പ്രസ്താവന ഇറക്കിയ നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കുമെന്നും സൂചനയുണ്ട്.

സംവിധായകന്‍ ലാലാണ് ഇവര്‍ തമ്മിലുള്ള ബന്ധം തന്നോട് പറഞ്ഞതെന്ന്‌ ദിലീപ് വ്യക്തമാക്കിയിരുന്നു. കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ജയിലില്‍ സുനി ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top