നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം നീട്ടി നല്‍കി സുപ്രീംകോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറുമാസം കൂടി സമയം അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജി ഹണി. എം. വര്‍ഗീസിന്റെ അപേക്ഷ പരിഗണിച്ച് കോടതി സമയം നീട്ടിനല്‍കി.

ലോക്ക് ഡൗണായതിനാല്‍ സുപ്രീംകോടതി നിശ്ചയിച്ച സമയത്തിനകം വിചാരണ പൂര്‍ത്തിയാക്കാനായില്ലെന്ന് ജഡ്ജി നേരിട്ട് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ആറുമാസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയത്. ഇതോടെ കേസിലെ വിചാരണ 2021 ഫെബ്രുവരി മാസത്തിനകം പൂര്‍ത്തിയാക്കിയാല്‍ മതി.

ഹൈക്കോടതി രജിസ്ട്രാര്‍ കത്ത് സുപ്രിം കോടതിക്ക് കൈമാറി. നടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വനിതാ ജഡ്ജിയെ കേസ് പരിഗണിക്കാന്‍ നിയോഗിച്ചത്. ദിലീപും മറ്റും പ്രതികളും മേല്‍കോടതിയിലടക്കം ഹര്‍ജി നല്‍കിയതിനാല്‍ കേസിന്റെ വിചാരണ രണ്ട് വര്‍ഷത്തോളം നീണ്ടിരുന്നു. പിന്നീടാണ് നടി പ്രത്യേക ഹര്‍ജി നല്‍കിയത്.

Top