“വെളളിത്തിരക്ക് അപ്പുറം രജനി കാന്ത് ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും.”, നടി രഞ്ജിനി

കൊച്ചി: തമിഴ് സിനിമയിലെ സ്റ്റൈൽ മന്നൻ രജനി കാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് വാർത്തകൾ നിറയുമ്പോൾ പല അഭിപ്രായ പ്രകടനങ്ങളാണ് സിനിമയിൽ നിന്നും അല്ലാതെയും പുറത്തു വരുന്നത്. ഇപ്പോഴിതാ രജനിയുടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണ പ്രഖ്യാപനത്തെക്കുറിച്ച് തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് നടി രഞ്ജിനി. രജനി കാന്ത് സൂപ്പർ സ്റ്റാറും വ്യക്തിജീവിതത്തില്‍ നല്ലൊരു മനുഷ്യനുമാണ്. എന്നാൽ രാഷ്ട്രീയത്തിൽ യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്നാണു രഞ്ജിനി ചോദിക്കുന്നത്. “സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്‍ത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. വെളളിത്തിരക്ക് അപ്പുറം വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും. എം.ജി.ആര്‍ കാലത്തെ രാഷ്ട്രീയമല്ല ഇന്ന്.” എന്നായിരുന്നു നടി പറഞ്ഞത്.

ഒരു രാഷ്ടീയക്കാരന് വേണ്ടത് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ്. രജനികാന്ത് എന്താണ് ചെയ്തത്?. രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, വരുന്നില്ല എന്നെല്ലാം എത്ര തവണ അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങള്‍ വെറും കോമഡിയായി. തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത ഒരാള്‍ രാഷ്ടീയത്തില്‍ വരുന്നത് ബുദ്ധിമുട്ടാണ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിനി തന്റെ നിലപാട് പറഞ്ഞത്.

Top