ആത്മകഥ എഴുതാനൊരുങ്ങി നടി റാണി മുഖർജി

ജീവിതയാത്രയും സിനിമ നൽകിയ സൗഭാഗ്യങ്ങളുമൊക്കെ ഉൾപ്പെടുത്തി ആത്മകഥ എഴുതുകയാണ് ബോളിവുഡ് നടി റാണി മുഖർജി. നടിയുടെ ജന്മദിനത്തിൽ 2023 മാർച്ച് 21-ന് ‘കാൻഡിഡ് ഇന്റിമേറ്റ്’ എന്ന ആത്മകഥാപുസ്തകം പുറത്തിറക്കുമെന്ന് പ്രസാധകർ അറിയിച്ചു.

സ്ത്രീ എന്ന നിലയിൽ 25 വർഷത്തെ ചലച്ചിത്രജീവിതത്തിൽ പലപ്പോഴും മുൻവിധിക്ക് ഇരയായിരുന്നു. മുന്നോട്ടുള്ള വഴികളിൽ നേരിട്ട കഷ്ടതകളെയും പരീക്ഷണങ്ങളെയും കുറിച്ച് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

കുട്ടിക്കാലംമുതൽ കടന്നുപോയ കാര്യങ്ങളിലേക്കുള്ള തിരിച്ചുപോക്കു കൂടിയായിരിക്കും പുസ്തകമെന്ന് റാണി മുഖർജി പറഞ്ഞു.

1996-ൽ പതിനാറാം വയസ്സിൽ ബംഗാളിചിത്രമായ ബിയേർഫൂലിലൂടെയാണ് റാണി സിനിമയിലെത്തിയത്.

Top