‘കങ്കണ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍’; പ്രശംസിച്ച് രമ്യ കൃഷ്ണന്‍

ബേളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ. വർഷങ്ങൾ നീണ്ട അഭിനയ ജീവതത്തിൽ കങ്കണ അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ ചുരുക്കമാണെന്ന് പറയാം. സമൂഹത്തിൽ നടക്കുന്ന പലകാര്യങ്ങളിലും രാഷ്ട്രീയപരമായും കാര്യങ്ങൾ തുറന്ന് പറയാൻ മടികാണിക്കാത്ത നടി കൂടിയാണ് കങ്കണ. അതുകൊണ്ട് തന്നെ പലപ്പോഴും വൻതോതിലുള്ള വിമർശനങ്ങളും കങ്കണയെ തേടി എത്താറുണ്ട്. ഇപ്പോഴിതാ കങ്കണയെ പ്രശംസിച്ച് കൊണ്ട് നടി രമ്യ കൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

രാജ്യത്തെ യുവ താരങ്ങൾക്കിടയിൽ ഏറ്റവും മികച്ച അഭിനേത്രിയാണ് കങ്കണയെന്ന് നടി രമ്യ കൃഷ്ണൻ. മികച്ച കഥാപാത്രങ്ങളെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കങ്കണയ്ക്ക് കഴിവ് ഉണ്ടെന്നും രമ്യ പറയുന്നു. ഫസ്റ്റ് പോസ്റ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് രമ്യയുടെ പ്രതികരണം. ധൈര്യവും സത്യസന്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് കങ്കണയെന്നും അതിനാലാണ് താൻ കങ്കണയെ ഇഷ്ടപ്പെടുന്നതെന്നും രമ്യ വ്യക്തമാക്കി.

Top