നടി പ്രിയങ്ക ചോപ്രയ്ക്ക് ഇന്ന് നാല്പത്തിയൊന്നാം പിറന്നാള്‍

ന്ത്യന്‍ ചലച്ചിത്ര നടി പ്രിയങ്ക ചോപ്രയ്ക്ക് ഇന്ന് നാല്പത്തിയൊന്നാം പിറന്നാള്‍. ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക. 2001ല്‍ വിജയ് നായകനായി അഭിനയിച്ച തമിഴന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ദി ഹീറോ ലവ് സ്റ്റോറി ഓഫ് എ സ്പൈ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2003ല്‍ പ്രദര്‍ശനത്തിനെത്തിയ അന്ത്രാശ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രിയങ്ക ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടുന്നത്. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഐത്രാശ്, മുജ്സെ ശാദി കരോഗെ, ക്രിഷ്, ഡോണ്‍ ദി ചേസ് ബിഗെന്‍സ് എഗൈന്‍, ഓം ശാന്തി ഓം, കമീനേ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

 

Top