മാമാങ്കം ഫെയിം പ്രാചി തെഹ്‌ലാന്‍ വിവാഹിതയാകുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി പ്രാചി തെഹ്ലാന്‍ വിവാഹിതയാവുന്നു. ബിസിനസുകാരനായ രോഹിത് സരോഹയാണ് വരന്‍. ആഗസ്ത് ഏഴിന് ഡല്‍ഹിയിലെ ഒരു ഫാം ഹൗസില്‍ വെച്ചാണ് വിവാഹം. 2012 മുതല്‍ പ്രാചിയും രോഹിതും പ്രണയത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീമിന്റ മുന്‍ക്യാപ്റ്റന്‍ കൂടിയായിരുന്നു പ്രാചി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. നിരവധി ടെലിവിഷന്‍ ഷോകളിലൂടെയും ശ്രദ്ധ നേടിയ പ്രാചിയുടെ ആദ്യ സിനിമ മന്‍ദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ ‘അര്‍ജാന്‍’ ആയിരുന്നു.

മാമാങ്കത്തിനു ശേഷം മലയാള സിനിമയില്‍ നിരവധി അവസരങ്ങള്‍ താരത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും അതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ നടന്നിട്ടില്ല.

Top