നടി പൂനം പാണ്ഡെയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് വീണ്ടും അറസ്റ്റില്‍

മുംബൈ: നടി പൂനം പാണ്ഡെയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് സാം ബോംബെ അറസ്റ്റില്‍. തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് നടി മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൈയ്ക്കും മുഖത്തും പരിക്കേറ്റ പൂനം ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തേയും ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി പൂനം രംഗത്ത് വന്നിരുന്നു. ഗോവയില്‍ ചിത്രീകരണത്തിന് പോയപ്പോഴായിരുന്നു സംഭവം. അന്ന് നടി പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ഇയാളെ ഗോവന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് പൂനം തന്നെയാണ് പരാതി പിന്‍വലിച്ച് ഇയാളെ പുറത്ത് കൊണ്ടുവന്നത്. ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുവുള്ളുവെന്നും അത് പറഞ്ഞു പരിഹരിച്ചുവെന്നുമായിരുന്നു അന്ന് പൂനം പറഞ്ഞത്.

 

Top