നടി പൂനം പാണ്ഡെയ്ക്കും ഭര്‍ത്താവിനും ജാമ്യം

ഗോവയിലെ കനാകോനയിലെ ചപോളി ഡാമില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ച കേസില്‍ നടി പൂനം പാണ്ഡെയ്ക്കും ഭര്‍ത്താവ് സാം അഹ്മദ് ബോംബെയ്ക്കും ജാമ്യം അനുവദിച്ചു. കാനാകോന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

ആറ് ദിവസം പൊലീസ് സ്റ്റേഷനില്‍ വന്ന് ഒപ്പിടണം, ഗോവ വിടാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 20,000 രൂപ കെട്ടിവച്ച ശേഷം മാത്രമേ ഇരുവരെയും ജയില്‍ മോചിതരാക്കുകയുള്ളു.

അതേസമയം, ചപോലി ഡാമിലുണ്ടായിരുന്ന ആറ് ജലവിതരണ വിഭാഗം ജീവനക്കാരെയും കേസിനോടനുബന്ധിച്ച് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Top