കൊച്ചി : അമ്മ നേതൃത്വത്തിനെതിരെ നടി പാര്‍വതി. നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന് പാര്‍വതി പറഞ്ഞു.
വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷനില്‍നിന്ന് ഒഴിവാക്കിയെന്ന് പാര്‍വതിയും പത്മപ്രിയയും അറിയിച്ചു.
അമ്മയുടെ നിലപാടുകള്‍ സംഘടനയുടെ ധാര്‍മികതയില്‍ സംശയം ഉയര്‍ത്തുന്നതാണ്. നിലവില്‍ അമ്മയുടെ നേതൃത്വത്തില്‍ എത്തിയിരിക്കുന്നത് നോമിനികളാണെന്നും പാര്‍വതി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവരും അമ്മയ്ക്ക് കത്തെഴുതി.
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാർവതി, പത്മപ്രിയ, രേവതി എന്നിവർ അമ്മ ഭാരവാഹികൾക്കു കത്തു നൽകിയിരുന്നു.