ഇത് സന്തോഷകരമായ സ്വാതന്ത്രദിനമല്ലെന്ന് നടി പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു

parvathy

ന്ത്യയുടെ 75ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്ന് നിരവധി താരങ്ങള്‍ എത്തിയിരുന്നു. അതില്‍ തികച്ചും വ്യത്യസ്തമായ ഒരു ആശംസയാണ് നടി പാര്‍വ്വതി രാജ്യത്തോട് പങ്കുവെച്ചത്.

‘രാജ്യം സ്വാതന്ത്രം നേടിയതിന്റെ എഴുപത്തി രണ്ടാം വാര്‍ഷികത്തെ എല്ലാ ആദരവോട് കൂടി പറയട്ടെ,ഇന്ന് ഒരു സന്തോഷ ദിനമല്ല. കഴിഞ്ഞ ദശാബ്ദങ്ങളില്‍ കണ്ടതില്‍ വെച്ച് രൂക്ഷമായ വെള്ളപൊക്കമാണ് നമ്മുടെ സംസ്ഥാനം നേരിടുന്നത്‌. ആളുകള്‍ മരിക്കുന്നു, ജീവിതങ്ങള്‍ കടപുഴകി വീഴുന്നു,മഴ നിലക്കുന്നുമില്ല’ എന്ന് തന്റെ ഫേസ്ബുക്കില്‍ കുറിച്ച് പാര്‍വ്വതി മഴക്കെടുതി ദുരിതത്തില്‍ സഹായഹസ്തമായ സൈനികരെയും ആളുകളെയും സല്യൂട്ട് ചെയ്യുന്നതായും പാര്‍വ്വതി പറഞ്ഞു.

കേരളത്തിലെ സഹായിക്കാനായി സര്‍ക്കാര്‍ ആരംഭിച്ച സര്‍ക്കാറിന്റെ വെബ്‌സൈറ്റിനെ പോസ്റ്റിലൂടെ നടി പരിചയപ്പെടുത്തുകയും ചെയ്തു.

പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Top