‘കന്യകയാണോ… എന്നെ കല്യാണം കഴിക്കാമോ?’; ചുട്ട മറുപടിയുമായി നടി നിവേദ

താരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങളും കമന്റുകളും ചില സദാചാരവാദികള്‍ നടത്താറുണ്ട്. ഇപ്പോഴിതാ നടി നിവേദയ്ക്ക് നേരെയാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ ഉയരുന്നത്. എന്നാല്‍ ഇതിനു മറുപടിയുമായി നടി രംഗത്തെത്തി.

ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് താരത്തിനോട് മോശമായ ചോദ്യങ്ങള്‍ ചിലര്‍ ഉന്നയിച്ചത്. പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് താരത്തിനോട് ചോദിച്ചത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം താരം നല്‍കുകയും ചെയ്തു.

നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം”. എന്നായിരുന്നു താരത്തിന്റെ മറുപടി. നടിയുടെ പ്രതികരണത്തിന് പിന്തുണ നല്‍കിക്കൊണ്ട് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

Top