മരിച്ചുപോയ പ്രിയപ്പെട്ടവന്റെ ജന്മദിനത്തില്‍ നേഹയ്ക്ക് കൂട്ടായി കുഞ്ഞ് പിറന്നു

കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുള്ള അഭിനയവുമാണ് നേഹയെന്ന നടിയെ ശ്രദ്ധേയയാക്കിയത്. ഇപ്പോഴിതാ താരം അമ്മയായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. തന്റെ മരിച്ചുപോയ ഭര്‍ത്താവിന്റെ ജന്മദിനത്തിലാണ് നേഹയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നേഹ ആ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. പിന്നീടാണ് തനിക്കുള്ളില്‍ ഒരു ജീവന്‍ തുടിക്കുന്നുവെന്ന വിവരം നേഹ അറിഞ്ഞത്. ഈസ്റ്റര്‍ ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേഹ ചിത്രങ്ങളിലൂടെ പുറത്തു വിട്ടത്‌. സെപ്തംബറില്‍ കുഞ്ഞു പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടി അറിയിച്ചിരുന്നു. എന്തായാലും സെപ്തംബറാകാന്‍ കാത്തിരിക്കാതെ നേഹയ്ക്ക് കൂട്ടായി രണ്ട് ദിവസം നേരത്തേയാണ് കുഞ്ഞ് ജനിച്ചത്.

Top