നടി മൈഥിലി വിവാഹിതയായി, വരൻ സമ്പത്ത്

ടി മൈഥിലി വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് വൈകിട്ട് കൊച്ചിയിൽ സിനിമ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്ന് നടത്തുമെന്നും റിപ്പോർട്ടുണ്ട്.

പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ഗായികയുമാണ് മൈഥിലി. ലോഹം എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗായികയായത്.

ചിരഞ്‍ജീവി നായകനായി പ്രദർശനത്തിന് എത്താനിരിക്കുന്ന ചിത്രമാണ് ‘ആചാര്യ’. കൊരടാല ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരടാല ശിവയുടേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ചിരഞ്‍ജീവിയുടെ ‘ആചാര്യ’ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ് മകനും നടനുമായ രാം ചരൺ .

രാം ചരൺ അതിഥി വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാം ചരൺ ‘സിദ്ധ’യായിട്ട് ചിത്രത്തിൽ അഭിനയിക്കുന്നു. ‘ആചാര്യ’ എന്ന ടൈറ്റിൽ കഥാപാത്രമായിട്ടാണ് ചിരഞ്‍ജീവി എത്തുന്നത്. കാജൽ അഗർവാൾ ആണ് ചിത്രത്തിൽ നായിക.

Top