നടിയെ ആക്രമിച്ച കേസ്; സിദ്ധിഖും ഭാമയും കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷന്‍ വിഭാഗം സാക്ഷികളായിരുന്ന ഇവര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.

അമ്മ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്ന് നേരത്തേ പൊലീസിനു മുമ്പാകെ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി കോടതി നാളെ പരിഗണിക്കും.

Top