തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് നടി മേഘ്ന രാജ്

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ നടിയും, അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയുമായ മേഘന രാജ് രംഗത്ത്.  മേഘ്‌ന ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും ചിരു പുനര്‍ജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യൂട്യൂബ് വീഡിയോകള്‍ക്കെതിരെയാണ് മേഘ്‌നയുടെ കുറിപ്പ്.

‘ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാന്‍ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാര്‍ത്തയും ഞാന്‍ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും’ മേഘ്‌ന സോഷ്യല്‍മീഡിയില്‍ കുറിച്ചു.

View this post on Instagram

Youtube videos 🙏🏻

A post shared by Meghana Raj Sarja (@megsraj) on

 

കഴിഞ്ഞ ജൂണിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മേഘനയുടെ ഭർത്താവും കന്നഡ താരവുമായിരുന്ന ചിരഞ്ജീവി സർജയുടെ മരണം. ആരാധകർക്കും തെന്നിന്ത്യൻ സിനിമാ ലോകത്തിനും ഇന്നും ഞെട്ടലാണ് ചിരഞ്ജീവിയുടെ വിയോഗം. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്

Top