ഒറ്റപ്പെടലിൽ നടി മീനയ്ക്ക് കരുത്തായി കൂട്ടുകാരികൾ

ർത്താവിന്റെ അപ്രതീക്ഷിത മരണത്തിൽ ഒറ്റയ്ക്കായി പോയ നടി മീനയെ ചേർത്ത് നിർത്തുകയാണ് സുഹൃത്തുക്കൾ. താരത്തിന് കരുത്തും സ്നേഹവുമായി കൂടെ നിൽക്കുകയാണ് സുഹൃത്തുക്കളും നടിമാരുമായ ഖുശ്ബു, രംഭ, സംഗീത ക്രിഷ് എന്നിവർ. കഴിഞ്ഞ ദിവസം സൗഹൃദ ദിനത്തിൽ മീനയെ കാണാനായി ഈ കൂട്ടുകാരികൾ കുടുംബസമേതമാണ് താരത്തിന്റെ വീട്ടിലെത്തിയിരുന്നത്.

ഇപ്പോഴിതാ, നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ വീട്ടിലൊരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയിരിക്കുകയാണ് ഈ നടിമാർ. ആ ഒത്തുചേരലിനിടെ പകർത്തിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭർത്താവിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനയജീവിതത്തിൽ നിന്നുമൊക്കെ വിട്ടുനിൽക്കുകയായിരുന്നു മീന. നടിയെ വീണ്ടും അഭിനയത്തിൽ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് സുഹൃത്തുക്കൾ.

ജൂൺ 28നായിരുന്നു മീനയുടെ ഭർത്താവും എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതമായ അണുബാധയെ തുടർന്നായിരുന്നു മരണം.

Top