സ്റ്റൈലിഷ് ലുക്കില്‍ മീന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകര്‍

ലയാളികളുടെ മനസ്സില്‍ അന്നും ഇന്നും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന താരമാണ് നടി മീന. താരത്തിന്റെ പുതിയ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കൂടുതല്‍ സുന്ദരിയായി സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ ആണ് മീന ആരാധകരുമായി പങ്കുവച്ചത്.

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ എട്ടു വര്‍ഷത്തോളം ബാലതാരമായി തിളങ്ങിയിരുന്നു മീന. പിന്നീട് നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയായി എത്തിയത്. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലാണ് മീന അവസാനമായി അഭിനയിച്ചത്.

Top