മഞ്ജുവിന്റെ യാത്ര ഇനി റേഞ്ച് റോവര്‍ വെലാറില്‍

റേഞ്ച് റോവര്‍ സ്വന്തമാക്കി മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. അത്യാഡംബര എസ്.യു.വി മോഡലായ വെലാറിന് 92 ലക്ഷം രൂപയാണ് കേരളത്തിലെ ഓണ്‍റോഡ് വില. വെലാറിന്റെ ആര്‍-ഡൈനാമിക് മോഡലാണ് താരം സ്വന്തമാക്കിയത്. ഇതിന് പുറമേ ഗ്ലോബല്‍ ലൈനപ്പില്‍ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷനാണ് വെലാറിനുള്ളത്.

പെട്രോള്‍ ഡീസല്‍ എന്‍ജിനുകളുള്ള വെലാറിന്റെ ഡീസല്‍ പതിപ്പാണ് താരം സ്വന്തമാക്കിയത്. ഈ ആഡംബര എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 72 ലക്ഷം രൂപ മുതലാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന വേലാറിന്റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 201 കിലോമീറ്ററാണ്.

ആര്‍-ഡൈനാമിക് എസ് ഡെറിവേറ്റീവില്‍ ലഭ്യമാകുന്ന തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാര്‍ പുരോഗമനപരമായ ഡിസൈന്‍, സാങ്കേതികവിദ്യ, ആഢംബര ഫീച്ചറുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ടച്ച്‌പ്രോ ഡ്യുവോ, ആക്ടിവിറ്റി കീ, വൈ-ഫൈ, പ്രോ സേവനങ്ങള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം , ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിലുണ്ട്.

Top