മഹാലക്ഷ്മിയുടെ വിവാഹചടങ്ങില്‍ തിളങ്ങി വിന്ദുജയും മകളും; വീഡിയോ

സിനിമ സീരിയല്‍ താരം മഹാലക്ഷ്മിയുടെ വിവാഹചടങ്ങില്‍ തിളങ്ങി വിന്ദുജ മേനോനും മകളും. അഭിനയരംഗത്തും നൃത്ത വേദികളിലും ശ്രദ്ധ നേടിയ താരം മലയാളികളുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ സിനിമകളില്‍ നിന്നും സീരിയലുകളിലും വലിയ ഇടവേളയിലാണ് താരം.

മഹാലക്ഷ്മിയുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത താരത്തിന്റെയും മകളുടെയും വീഡയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ, രാധിക സുരേഷ് ഗോപി തുടങ്ങി സിനിമ-സീരിയല്‍ മേഖലയില്‍ നിന്നു നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Top