മഹേഷിന്റെ പ്രതികാരത്തിലെ സോണിയ ഇനി സിദ്ധാര്‍ഥിന്റെ നായിക

ഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ലിജോമോള്‍. ചിത്രത്തിലെ സോണിയ എന്ന കഥാപാത്രത്തെ പ്രേഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ഇപ്പോള്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.

ശശി എഴുതി സംവിധാനം ചെയ്യുന്ന സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. സിദ്ധാര്‍ഥിന്റെ നായികയായാണ് താരം തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ രൂപത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ജി വി പ്രകാശ്കുമാര്‍, ദീപ രാമാനുജം, പ്രേംകുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രം സെപ്റ്റംബര്‍ ആറിനാണ് തീയേറ്ററുകളിലെത്തിയത്.

Top